deepthi
പൾസ് പോളിയോ നിർമാർജ്ജന പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിക്കുന്നു

ഓച്ചിറ: രാജ്യത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും ഒറ്റദിവസംകൊണ്ട് പോളിയോ തുള്ളിമരുന്ന് നൽകുന്ന പൾസ് പോളിയോ നിർമാർജന പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. ഓച്ചിറ സി.എച്ച്.സിയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഡി. സുനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി, വാർഡ് മെമ്പർ ഇന്ദുലേഖ രാജീഷ്, ഹെൽത്ത് സൂപ്പർവൈസർ ടി. ഗോപിനാഥ് , ഹെൽത്ത് ഇൻസ്പെക്ടർ പി.സി. മധുകുമാർ, സ്റ്റാഫ് നഴ്സ് സിന്ധു എന്നിവർ സംസാരിച്ചു.

ഓച്ചിറ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പോളിയോ ബൂത്ത്

ഓച്ചിറ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ പൾസ് പോളിയോ ബൂത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അജ്മൽ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.സി. മധുകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി. ഹരികുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ലീന എന്നിവർ സംസാരിച്ചു. ഇന്ന് പോളിയോ തുള്ളി മരുന്ന് നൽകാൻ കഴിയാത്തവർക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവസരമുണ്ടാകുമെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഡി. സുനിൽകുമാർ അറിയിച്ചു.