photo
കേരള യൂത്ത് പ്രൊമോഷൻ കൗൺസിലും നെഹ്റു യുവകേന്ദ്രയും ലാലാജി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ചമഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കേരള യൂത്ത് പ്രൊമോഷൻ കൗൺസിലും നെഹ്റു യുവകേന്ദ്രയും ലാലാജി ഗ്രന്ഥശാലയും സംയുക്തമായി കഴിഞ്ഞ ദിവസം 'രക്തസാക്ഷ്യം' സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗാന്ധിഘാതകർ പ്രകീർത്തിക്കപ്പെടുന്നത് രാജ്യത്തിന്റെ നിലനിൽപ്പിന് ആപത്താണെന്ന് അദ്ദേഹം പറഞ്ഞു. കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യാതിഥി ആയിരുന്നു. മുൻ മന്ത്രി വി.സി. കബീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. 2020ലെ ഗാന്ധിദർശൻ പുരസ്‌കാരം വടക്കൻ പറവൂർ സ്വദേശി കെ.കെ. ബാലകൃഷ്ണന് സമ്മാനിച്ചു. ജി. മഞ്ജുക്കുട്ടൻ, എം. അൻസാർ, മുഹമ്മദ്‌ സലിംഖാൻ, സാദിക്ക് കൊട്ടുകാട്, സിദ്ദിഖ് മംഗലശ്ശേരി എന്നിവർ പ്രസംഗിച്ചു. ശാന്തിയാത്ര, സർവമത പ്രാർത്ഥന എന്നിവയും ഇതോടനുബന്ധിച്ച് നടത്തി.