പത്തനാപുരം: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കാർഷിക ഹരിതകാന്തി പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം നടന്നു. കാര്യറ പബ്ലിക് ലൈബ്രറി ചലഞ്ച് ആർട്സ് സ്പോർട്സ് ക്ലബിന്റെ കൃഷി സ്ഥലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ഉദ്ഘാടനം നിർവഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ജിയാസുദ്ദീൻ പദ്ധതി വിശദീകരണം നടത്തി.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുനിതാ രാജേഷ്,അനന്തു എസ്.പിള്ള,വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയാ നാസറുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കാര്യറ നസീർ,ഗ്രാമപഞ്ചായത്ത് അംഗം ബിജുമോൻ ആർ.സുനു രാജേഷ്, ആർ.മുരളിധരൻ നായർ,അനീഷ് കുമാർ,രാജേഷ്,വായനശാല അംഗങ്ങൾ എന്നിവർ പങ്കെടുത്തു.