കിഴക്കേകല്ലട: മുളവനയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. കിഴക്കേകല്ലട സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപം തെക്കേമുറി ആശ്രയയിൽ സിംഗപ്പൂരിൽ വ്യവസായിയായ അനിമോന്റെയും ആശയുടെയും ഏകമകൻ ആകാശാണ് (20) മരിച്ചത്. കാരുവേലിൽ ടി.കെ.ഐ എൻജി. കോളേജിൽ മൂന്നാം വർഷം മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു.
ഇന്നലെ ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മുതൽ സഹപാഠികളുടെയും നാട്ടുകാരുടെയും നിലയ്ക്കാത്ത പ്രവാഹമായിരുന്നു. വൈകിട്ട് ആറോടെ സംസ്കാരം നടത്തി.