പുനലൂർ: കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനം പുനലൂർ പോസ്റ്റ് ഓഫിസ് ജംഗ്ഷനിൽ എ.ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വൈകിട്ട് മൂന്നിന് കരവാളൂരിൽ നിന്ന് ആരംഭിച്ച പദ യാത്രയിൽ സ്ത്രീകൾ അടക്കം നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി ഡോ.വി.വി.ഹരി, മുൻ കെ.പി.സി.സി വൈസ് പ്രസിഡൻറ് ഭാരതീപുരം ശശി,ജില്ല സെക്രട്ടറി കെ.ശശിധരൻ, മുൻ എം.എൽ.എ പുനലൂർ മധു,പഞ്ചായത്ത് പ്രസിഡന്റുമാരായ ജിഷ മുരളി, സുജ തോമസ്, നേതാക്കളായ ഏരൂർ സുഭാഷ്, എസ്.താജുദ്ദീൻ, സഞ്ജുബുഖാരി, നെൽസൺ സെബാസ്റ്റ്യൻ, കെ.സുകുമാരൻ,എബ്രഹാം ജോർജ്ജ്, സന്ധ്യ തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.