കൊല്ലം: രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് കോൺഗ്രസ് കൊട്ടിയം വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി പദയാത്ര നടത്തി. മേവറം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡി.സി.സി ഉപാദ്ധ്യക്ഷൻ വിപിനചന്ദ്രൻ പദയാത്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമയനലൂർ റാഫി അദ്ധ്യക്ഷത വഹിച്ചു. വേണു, നാസർ, ഷെമീം, കെ.ബി. ഷഹാൽ, വിപിൻ വിക്രം, പിണയ്ക്കൽ ഫൈസ്, കൊട്ടിയം ഫസലുദ്ദീൻ, സാദിഖ്, സജീവ് ഖാൻ, വിഷ്ണു കൊട്ടിയം, ഷൗക്കത്ത്, രാജി, ശ്യാമള, ബേബി എന്നിവർ നേതൃത്വം നൽകി. കൊട്ടിയത്ത് നടന്ന സമാപന സമ്മേളനം മുൻ എം.എൽ.എ ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു.
പരവൂരിൽ
മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് പരവൂർ, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദയാത്രകളുടെ സമാപന സമ്മേളനം മാർക്കറ്റ് ജംഗ്ഷനിൽ നടന്നു.മുൻ എം.പി പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു, ഡി.സി.സി സെക്രട്ടറി ഷുഹൈബ്, ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ, ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് സുന്ദരേശൻപിള്ള, ഡി.സി.സി മെമ്പർ എസ്. രമണൻ, മണ്ഡലം പ്രസിഡന്റുമാരായ കെ. മോഹനൻ, പരവൂർ മോഹൻദാസ്, ആർ. രഞ്ജിത്ത്, ഷാജി തുടങ്ങിയവർ സംസാരിച്ചു.