കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള മിൽമ എംപ്ളോയീസ് ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ മിൽമ കൊല്ലം ഡയറി ഗേറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ യൂണിയൻ പ്രസിഡന്റ് ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ ഡി.എ പ്രഖ്യാപിക്കുന്ന മുറയ്ക്ക് മിൽമ ജീവനക്കാർക്കും ഡി.എ അനുവദിക്കുക, സ്റ്റാഫ് പാറ്റേണിലെ അപാകതകൾ പരിഹരിക്കുക, പുതുക്കിയ പ്രൊമോഷൻ പോളിസി നടപ്പിലാക്കുക, പി.എഫ് പെൻഷനോടുള്ള മാനേജ്മെന്റിന്റെ നിഷ്ക്രിയ മനോഭാവം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നിയിച്ചായിരുന്നു പ്രതിഷേധം.
ജനറൽ സെക്രട്ടറി എസ്. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ. രാജു, സതീശൻ, ബിജു, രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സനിൽ ചന്ദ്രൻ സ്വാഗതവും ആർ.എസ്. ഗോപകുമാർ നന്ദിയും പറഞ്ഞു.