kc-samskarika
ഡെപ്യൂട്ടി മേയർ കൊല്ലം മധുവിനെ കെ.സി സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി. രഘുനാഥൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു. അഡ്വ. എ. രാജീവൻ, എ.എ. ലത്തീഫ് മാമൂട്, സജീവ് സോമൻ, എൻ. ടോമി എന്നിവർ സമീപം

കൊല്ലം: കെ.സി സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു, കൗൺസിലർമാരായ എൻ. ടോമി, സജീവ് സോമൻ എന്നിവരെ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന സ്വീകരണ സമ്മേളനം അഡ്വ. എ. രാജീവൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പി. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എ. ലത്തീഫ് മാമൂട് സ്വാഗതവും സേവ്യർ ജോസഫ് നന്ദിയും പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കുള്ള പുസ്തക വിതരണവും ചടങ്ങിൽ നടന്നു.