തൃശൂർ: സി.പി.എം വിരോധം പറഞ്ഞ് വോട്ട് പിടിച്ച് വിജയിച്ചതിന് ശേഷം അവിണിശ്ശേരിയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വോട്ട് ചെയ്ത് ജനവിധി അട്ടിമറിച്ച കോൺഗ്രസിന്റെ രാഷ്ട്രീയത്തിനെതിരെ ജില്ലാ വ്യാപകമായി പ്രചാരണം നടത്തുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പി ഗൃഹസമ്പർക്കം നടത്തും. ജില്ലയിലെ കോൺഗ്രസ് നേതാക്കൾ സി.പി.എമ്മുമായി രഹസ്യധാരണയിലാണെന്നും അദ്ദേഹം ആരോപിച്ചു.