medi

തൃശൂർ: കൊവിഡ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം പിന്നിടുമ്പോൾ ജില്ലയിലെ വിദഗ്ദ്ധ കൊവിഡ് ചികിത്സാ കേന്ദ്രമായ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ വിശ്രമില്ലാതെ അധികൃതർ. ഇക്കാലയളവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ പത്ത് കോടിയിലേറെ രൂപയുടെ വികസനമാണ് ഉണ്ടായത്.

മെഡിക്കൽ കോളേജിലെ ഒരു ഭാഗം കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കാനും മറ്റ് അനുബന്ധ നടപടികൾക്കുമായി സംസ്ഥാന സർക്കാർ നാലരക്കോടിയോളമാണ് ചെലവഴിച്ചത്. ഒ.പി വിശ്രമ കേന്ദ്രം, ഒ.പി പുനർ ക്രമീകരണം, വി.ആർ.ഡി.എൽ ലാബ്, ആർ.ടി.പി.സി.ആർ മെഷീൻ സൗകര്യം, കൊവിഡ് ഐ.സി.യു, ടെലി സംവിധാനം എന്നിവയും ഒരുക്കി. ഇതിന്റെ തുടർ പ്രവർത്തനങ്ങളും നടന്നു വരികയാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. കേന്ദ്ര സർക്കാർ നാല് കോടിയുടെ വെന്റിലേറ്ററുകളാണ് നൽകിയത്.


കൊവിഡ് സജ്ജീകരണത്തിന് ലഭിച്ച ഫണ്ടുകൾ

പ്രാണാ കെയർ പദ്ധതി


പ്രാണാ എയർ ഫോർ കെയർ മുഖേന പൊതുജന സഹകരണത്തോടെ എല്ലാ കിടക്കകൾക്കും ഓക്‌സിജൻ ലഭ്യമാക്കുന്ന പദ്ധതി പുരോഗമിക്കുന്നു. സുരേഷ് ഗോപി എം.പി ഇതിലേക്ക് രണ്ട് ലക്ഷം രൂപ നൽകി.

നിലിവിലെ സംവിധാനങ്ങൾ

ലാബ് സൗകര്യങ്ങൾ

നിലവിലെ പ്രശ്‌നങ്ങൾ


രോഗികൾക്കും പരിചരണം നൽകുന്നവർക്കും നൽകുന്ന ഭക്ഷണം എത്തിച്ചു നൽകുന്നതിൽ പരാതികൾ നിലനിൽക്കുന്നുണ്ട്. നേരത്തെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണം പുറത്ത് നിന്നെത്തിച്ച് നൽകാമായിരുന്നു. ഭക്ഷണ പൊതിയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തതോടെ ഇത് നിറുത്തി. രോഗികളെ മാറ്റുന്നത് സംബന്ധിച്ച ബുദ്ധിമുട്ടുകളും സന്നദ്ധ പ്രവർത്തകരുടെ കുറവും പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

​ആ​ർ.​ ​എം.​ ​ഒ​യും ഡെ​പ്യൂ​ട്ടി​ ​സൂ​പ്ര​ണ്ടും​ ​പ​ദ​വി​ക​ൾ​ ​ഒ​ഴി​ഞ്ഞു

തൃ​ശൂ​ർ​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ആ​ർ.​ ​എം.​ഒ​യും​ ​ഡെ​പ്യൂ​ട്ടി​ ​സൂ​പ്ര​ണ്ടും​ ​പ​ദ​വി​ക​ൾ​ ​ഒ​ഴി​ഞ്ഞു.​ ​അ​മി​ത​ ​രാ​ഷ്ട്രീ​യ​ ​ഇ​ട​പെ​ട​ലു​ക​ളാ​ണ് ​സ്ഥാ​നം​ ​ഒ​ഴി​യു​ന്ന​തി​ന് ​പി​ന്നി​ലെ​ന്നാ​ണ് ​സൂ​ച​ന.​ ​ആ​ർ.​എം.​ഒ​ ​ഡോ.​ ​മു​ര​ളീ​ധ​ര​നും​ ​ഡെ​പ്യൂ​ട്ടി​ ​സൂ​പ്ര​ണ്ട് ​ഡോ.​ ​സ​ന്തോ​ഷു​മാ​ണ് ​പ​ദ​വി​ക​ൾ​ ​രാ​ജി​വെ​ച്ച​ത്.​ ​വ്യ​ക്തി​പ​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ളാ​ണ് ​കാ​ര​ണ​മാ​യി​ ​ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.
കൊ​വി​ഡ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​റു​മാ​ണ് ​മു​ര​ളീ​ധ​ര​ൻ.​ ​ഇ​തി​ന്റെ​ ​അ​മി​ത​ ​ജോ​ലി​ഭാ​ര​വും​ ​പ​ദ​വി​ ​ഒ​ഴി​യു​ന്ന​തി​ന് ​കാ​ര​ണ​മാ​യി​ ​ചൂ​ണ്ടി​കാ​ണി​ക്ക​പെ​ടു​ന്നു.​ ​കൊ​വി​ഡി​ന്റെ​ ​ചു​മ​ത​ല​ ​ര​ണ്ട് ​മാ​സം​ ​വീ​തം​ ​മാ​റി​ ​മാ​റി​ ​വ​രു​ന്ന​ ​പ്ര​ക്രി​യ​യാ​ണ്.​ ​അ​തു​കൊ​ണ്ട് ​രാ​ജി​ക്കു​ള്ള​ ​കാ​ര​ണ​മാ​യി​ ​ഇ​തി​നെ​ ​വി​ല​യി​രു​ത്താ​നാ​കി​ല്ലെ​ന്നും​ ​പ​റ​യു​ന്നു.​ ​ഡോ.​ ​സ​ന്തോ​ഷി​ന്റെ​ ​രാ​ജി​ക്ക് ​കാ​ര​ണ​മാ​യി​ ​പ​റ​യു​ന്ന​ത് ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ളാ​ണ്.​ ​ഏ​താ​നും​ ​ദി​വ​സം​ ​മു​മ്പ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ ​ഒ​രു​ ​എം.​എ​ൽ.​എ​യു​ടെ​ ​ചി​കി​ത്സ​യ്ക്കാ​യി​ ​പ്ര​ത്യേ​ക​ ​ഐ.​ ​സി.​ ​യു​ ​ഉ​ണ്ടാ​ക്കി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​മു​റു​മു​റു​പ്പ് ​ഉ​യ​ർ​ന്നി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​വ​രു​ടെ​ ​മാ​റ്റ​ത്തി​ന് ​ഇ​തു​മാ​യി​ ​ബ​ന്ധ​മി​ല്ലെ​ന്നും​ ​ചു​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.​ ​ഡെ​പ്യൂ​ട്ടി​ ​ആ​ർ.​ ​എം.​ ​ഒ​യാ​യ​ ​ഡോ.​ ​രാ​ധി​ക​യ്ക്ക് ​ആ​യി​രി​ക്കും​ ​പു​തി​യ​ ​ചു​മ​ത​ല​യെ​ന്നാ​ണ് ​സൂ​ച​ന.