തൃശൂർ: കൈപ്പറമ്പിൽ പുതുവർഷ ആഘോഷത്തിനിടെ പടക്കം കൈയ്യിലിരുന്ന് പൊട്ടി യുവാവിന് പരിക്കേറ്റു. കൈപ്പറമ്പ് ഉത്രാടം ഹോട്ടലിന് സമീപം താമസിക്കുന്ന ചത്തീസ്ഗഡ് സ്വദേശി അൻവറിന് (23) ആണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെയാണ് സംഭവം. പറപ്പൂർ ആക്ട്‌സ് പ്രവർത്തകർ ഇയാളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.