കയ്പമംഗലം: കയ്പമംഗലത്ത് പൂച്ചെടി നഴ്‌സറി, പഴവർഗ്ഗ ചെടികൾ, പച്ചക്കറി തൈകൾ, കാർഷിക ഉപകരണങ്ങൾ എന്നിവയുടെ വൻ ശേഖരവുമായി ആരംഭിച്ച ആഗ്രോ ഹബിന്റെ ഉദ്ഘാടനം ബെന്നി ബഹന്നാൻ എം.പി നിർവഹിച്ചു. ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ആദ്യ വിൽപ്പന നടത്തി. ജില്ലാ പഞ്ചായത്തംഗം പി.എം അഹമ്മദ് മുഖ്യാതിഥിയായി .പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സി.ജെ. പോൾസൺ, റസീന ഷഹുൽഹമീദ്, നടൻ ഷൈജൻ ശ്രീവത്സൻ, ഡോ.കെ.വി. സുരേഷ്ബാബു, പി.വി. സുദീപ് മാസ്റ്റർ, പി.കെ.റാസിക്ക് എന്നിവർ സംസാരിച്ചു.