medi

തൃശൂർ: കെ.എസ്.എസ്.പി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ പ്രാണാ പദ്ധതിയിലേക്ക് തുക നൽകി. 24000 രൂപയുടെ ചെക്ക് വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് ഡേവിഡ് സ്റ്റീഫൻ കൈമാറി. ചടങ്ങിൽ സെക്രട്ടറി കെ.എ. ഫ്രാൻസിസ്, എ.എസ്. നദീറ, പി. അനിൽ കുമാരി, കെ.വി. ഓമന, വി.എ. ഗോവിന്ദൻകുട്ടി, തങ്കമ്മു ടി.എൻ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

20 വർഷം മുമ്പ് ഓക്‌സിജൻ ലഭ്യതക്കുറവുമൂലം മരിച്ച മകളുടെ ഓർമ്മയ്ക്കായി പിതാവ് എൻ. രാധാകൃഷ്ണൻ പ്രാണ എയർ ഫൊർ കെയർ പദ്ധതിയിലേക്ക് ഒരു യൂണിറ്റിനുള്ള 12000 യുടെ ചെക്ക്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസിന് കൈമാറി. എൻ. രാധാകൃഷ്ണൻ, പ്രശാന്ത് കൃഷ്ണ, കെ.എൻ. നാരായണൻ, രാജു പി.എഫ് തുടങ്ങിയവർ പങ്കെടുത്തു.