volunteer

തൃശൂർ: ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകാൻ ഇനി പുതിയ ആരോഗ്യ വളണ്ടിയർമാരുടെ സംഘവും. ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായാണ് വളണ്ടിയർ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി പഞ്ചായത്തുകളിലെ ഓരോ വാർഡുകളിൽ നിന്നും രണ്ട് ആരോഗ്യ വളണ്ടിയർമാരെ വീതം കണ്ടെത്തിക്കഴിഞ്ഞു. ഇതിനകം 3,914 പേർക്ക് ജില്ലയിൽ പരിശീലനം നൽകി. ആശാ വർക്കർമാർക്ക് പുറമെയാണ് പുതിയ വളണ്ടിയർമാരെ ആരോഗ്യ സേവന രംഗത്തെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി നിയോഗിച്ചത്.
സർക്കാരിന്റെ ആരോഗ്യ സ്ഥാപനങ്ങൾ വഴി പൊതുജനങ്ങൾക്ക് എന്തൊക്കെ സേവനങ്ങൾ നൽകി വരുന്നു എന്നത് സംബന്ധിച്ച വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് വളണ്ടിയമാരുടെ പ്രധാന ചുമതല. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ ഇടയിലേക്ക് സർക്കാർ നൽകുന്ന ആരോഗ്യ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഇതിലൂടെ കഴിയും. ആർദ്രം മിഷന്റെ കീഴിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നൽകി വരുന്ന മികച്ച ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് എല്ലാവരിലേക്കും വേണ്ട സന്ദേശങ്ങൾ വളണ്ടിയർമാർ കൈമാറും.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായുള്ള ശ്വാസ് ക്ലിനിക്, മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കായി ആശ്വാസ് ക്ലിനിക് എന്നിവയും ഇതിൽപ്പെടുന്നു. ജീവിതശൈലി രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഒരുക്കുന്ന ഫലപ്രദമായ സംവിധാനമായ എൻ.സി.ഡി ക്ലിനിക്കുകളിലെ പരിശോധനകളെപ്പറ്റിയും അറിയിക്കും. പരിശീലനത്തിന്റെ ഭാഗമായി വളണ്ടിയർമാർ അടുത്തുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ സന്ദർശിച്ച് വേണ്ട കാര്യങ്ങൾ മനസിലാക്കുന്നുണ്ട്.

പരിശീലനം ഇങ്ങനെ


ഈ മേഖലയിൽ പരിശീലനം