ചാവക്കാട്: പ്രവാസി സേവ കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ.സി. ആനന്ദൻ നിർവഹിച്ചു. പ്രവാസി സംഘം പ്രസിഡന്റ് എം.എ. അബ്ദുൾ റസാഖ് അദ്ധ്യക്ഷനായി. ചടങ്ങിൽ പ്രവാസി സംഘം ഡയറക്ടർ കൂടിയായ ചാവക്കാട് നഗരസഭാ രണ്ടാം വാർഡ് കൗൺസിലർ ശ്രീജി സുഭാഷിനെ ആദരിച്ചു. വൈസ് പ്രസിഡന്റ് ടി.പി. അബ്ദുൾ കരീം, സെക്രട്ടറി ഷീന മനോജ്, ഡയറക്ടർമാരായ ആർ. അബു, കെ.എസ്. സോമൻ, എൻ.എസ്. രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.