ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ രണ്ടാം അതിരുദ്രമഹായജ്ഞത്തിന്റെ തുടർച്ചയായി നടത്തുന്ന പതിനൊന്നാം മഹാരുദ്രയജ്ഞത്തിന് തുടക്കം. ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പതിനൊന്ന് വേദപണ്ഡിതന്മാർ ശ്രീരുദ്രജപത്തിൽ പതിനൊന്ന് ദിവസവും പങ്കെടുക്കും. ഇതോടൊപ്പം നാഗക്കാവിൽ പാതിരിക്കുത്ത് കുളപ്രം മനയ്ക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ സർപ്പബലിയും, ചൂണ്ടൽ സുധർമ്മന്റെ നേതൃത്വത്തിൽ നാഗപ്പാട്ടും ഉണ്ടായിരിക്കും. രാവിലെ 9.30 മുതൽ അദ്ധ്യാത്മിക പ്രഭാഷണ പരമ്പരയും ഏർപ്പെടുത്തിയതായി മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് മെമ്പർ പി. സുനിൽകുമാർ എക്‌സിക്യൂട്ടീവ് ഓഫീസർ എം.വി. സദാശിവൻ എന്നിവർ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ നടക്കുന്നത്.