ചാലക്കുടി: നാലു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് തുമ്പൂർമുഴി ഗാർഡൻ വീണ്ടും തുറന്നത്. പുതിയ നടപ്പാത, ദീപാലങ്കാരം, കൃത്രിമ വെള്ളച്ചാട്ടം, കുട്ടികളുടെ പാർക്ക് നവീകരണം, എ.സി. കോൺഫറൻസ് ഹാൾ, ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റ് എന്നിവയ്ക്കാണ് ടൂറിസം വകുപ്പ് അനുവദിച്ച നാലു കോടി രൂപ വിനിയോഗിച്ചത്.
ഇതിനുപുറമെ പ്രളയാനന്തര പുനർനിർമ്മാണത്തിന് ഒരു കോടി രൂപയും ചെലവഴിച്ചു. തകർന്ന സംരക്ഷണ ഭിത്തി കൂടുതൽ ശക്തമാക്കി നിർമ്മിക്കാനാണ് പ്രസ്തുത തുക ഉപയോഗിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. ചില പ്രവൃത്തികൾ കൂടി പൂർത്തിയാക്കാനുണ്ട്. ഇതോടെ അതിരപ്പിള്ളിയെ പോലും വെല്ലും വിധമാകും തുമ്പൂർമുഴിയിലെ വിനോദ സഞ്ചാരം.