bank
പാപ്പിനിവട്ടം ബാങ്ക് ഭാരവാഹികൾക്ക് നൽകിയ വരവേൽപ്പ്

കൊടുങ്ങല്ലൂർ: സുഭാഷ് യാദവ് ദേശീയ പുരസ്‌കാരം കരസ്ഥമാക്കി തിരിച്ചെത്തിയ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് ഭാരവാഹികൾക്ക് വരവേല്പ് നൽകി. ബാങ്ക് പ്രസിഡന്റ് ഇ.കെ ബിജു, സെക്രട്ടറി ടി.ബി ജിനി, ഡയറക്ടർ സജി മാധവ്, ടെക്‌നിക്കൽ ഡയറക്ടർ ആർ.എ മുരുകേശൻ എന്നിവർക്കാണ് വരവേല്പ് നൽകിയത്.

പുന്നക്ക ബസാർ സെന്ററിൽ നിന്നും വാദ്യഘോഷത്തോടെ ബാങ്ക് ഹെഡ് ഓഫീസിലേക്ക് സ്വീകരിച്ചാനായിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് വി.എസ് രവീന്ദ്രൻ, സാമൂഹ്യരാഷ്ട്രീയ രംഗത്തെ പ്രമുഖർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.