mla
ബി.ഡി. ദേവസി എം.എൽ.എ ചാലക്കുടി ബോയ്‌സ് സ്‌കൂളിലെത്തി വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുന്നു

ചാലക്കുടി: നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽ പത്താം ക്ലാസ്, പ്ലസ്ടു ക്ലാസുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിച്ചപ്പോൾ ക്ലാസുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും കുട്ടികൾക്ക് ആത്മധൈര്യം പകരുന്നതിനും ബി.ഡി. ദേവസി എം.എൽ.എയെത്തി. ക്ലാസ് മുറികളിലെത്തിയ എം.എൽ.എ വിദ്യാർത്ഥികളോട് കുശലാന്വേഷണം നടത്തി. ഒപ്പം അദ്ധ്യാപകർക്ക് നിർദേശങ്ങളും നൽകി. ഗവ.ഗേൾസ്, ഗവ.മോഡൽ, എസ്.എച്ച്. കോൺവെ്ന്റ് തുടങ്ങിയ വിദ്യാലയങ്ങളിലായിരുന്നു എം.എൽ.എയുടെ സന്ദർശനം.