ചേലക്കര: അബ്കാരി കേസിൽ പ്രതിയായതിനെ തുടർന്ന് കോടതിയിൽ ഹാജരായ ആളെ റിമാൻഡ് ചെയ്തു. മായന്നൂർ - ഉള്ളാട്ടുകുളം ആംഗ്ലൂർ വീട്ടിൽ നിഖിലിനെയാണ് (26) റിമാൻഡ് ചെയ്തത്. ഇയാളുടെ പുരയിടത്തിൽ നിന്നും 25 ലിറ്റർ ചാരായവും 30 ലിറ്റർ വാഷും പഴയന്നൂർ എക്സൈസ് സംഘം കണ്ടെടുത്തിരുന്നു.