മാള : ഗുരുധർമ്മം മിഷൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർ അടക്കമുള്ള ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുവാൻ പൊലീസ് തയ്യാറാകണമെന്ന് കെ.പി.എം.എസ്. ജില്ലാ പ്രസിഡൻ്റ് ലോചനൻ അമ്പാട്ട് ആവശ്യപ്പെട്ടു.
മാള: ഗുരുധർമ്മം മിഷൻ ആശുപത്രിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ എസ്.എൻ.ഡി.പി പിണ്ടാണി ശാഖാ യോഗം പ്രതിഷേധിച്ചു. യോഗത്തിൽ പി.ഐ രവി അദ്ധ്യക്ഷത വഹിച്ചു. ഗിരിജ, സുബ്രഹ്മണ്യൻ, ചന്ദ്രശേഖരൻ, പി.വി. സുഭാഷ് എന്നിവർ സംസാരിച്ചു. ഗുണ്ടാ ആക്രമണത്തിൽ എസ്.എൻ.ഡി.പി പുത്തൻചിറ മേഖലാ കമ്മറ്റി പ്രതിഷേധിച്ചു. യോഗത്തിൽ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ സി.കെ. യുധി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.ഐ. രവി, അശോകൻ ഊട്ടോളി, എം.ബി മുരളി, മനോജ് കുറ്റിയിൽ, ടി. ആർ ശിവൻ, കെ. എസ് സുധാകരൻ, ശിവരാമൻ തയ്യിൽ എന്നിവർ സംസാരിച്ചു.