covid

തൃശൂര്‍: 418 പേര്‍ രോഗമുക്തരായ ദിനത്തിൽ 414 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,550 ആയി. തൃശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റ് ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 75,395 ആണ്. 69,299 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 398 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ നാല് പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത നാല് പേര്‍ക്കും രോഗബാധയുണ്ടായി. രോഗ ബാധിതരില്‍ 60 വയസിന് മുകളില്‍ 31 പുരുഷന്മാരും 26 സ്ത്രീകളും പത്ത് വയസിന് താഴെ 13 ആണ്‍കുട്ടികളും 08 പെണ്‍കുട്ടികളുമുണ്ട്.