മാള: മാള ഗുരുധർമ്മം ഹോസ്പിറ്റലിൽ ഇരുട്ടിൻ്റെ മറവിൽ നടന്ന അക്രമം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും നിയമ നടപടി വേണമെന്നും ബി.ഡി.ജെ.എസ്. പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി. കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് ദിനിൽ മാധവ്, ജില്ലാ പ്രസിഡൻ്റ് സി. ഡി ശ്രീലാൽ, മാള പഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദ് കെ. പ്രദീപ്, ലോചനൻ അമ്പാട്ട്, വിക്രമാദിത്യൻ, പി.ആർ മോഹനൻ, സന്തോഷ്, സിനീഷ് നാരായൺ, സുബ്രഹ്മണ്യൻ, കുഞ്ഞുട്ടൻ എന്നിവർ സംസാരിച്ചു.