lio-club-fund-
പെരിഞ്ഞനം ലിയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെരിഞ്ഞനം ശാലോം സദനിൽ സാമ്പത്തിക സഹായ കൈമാറ്റം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സിസ്റ്റർ ധന്യക്ക് നൽകി നിർവഹിക്കുന്നു.

കയ്പമംഗലം: പെരിഞ്ഞനം ലിയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി പെരിഞ്ഞനം ശാലോം സദനിലേക്ക് സാമ്പത്തിക സഹായവും ഡയപ്പർ വിതരണവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി . സാമ്പത്തിക സഹായ കൈമാറ്റം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയും ഡയപ്പർ കൈമാറ്റം പാലയേറ്റീവ് ചൈൽഡ് കെയർ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ജയിംസ് വളപ്പിലയും സിസ്റ്റർ ധന്യക്ക് നൽകി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ലിയോ ക്ലബ്ബിന് വേണ്ടി എം.എൽ.എയെ കബീർ പുന്നിലത്തും മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജയെ സിസ്റ്റർ ധന്യയും പൊന്നാട അണിയിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എസ് സലീഷ്, പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, ബ്ലോക്ക് മെമ്പർ കെ.എ കരീം, പഞ്ചായത്തംഗം സുജ ശിവരാമൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് എന്നിവരെയും ആദരിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ പ്രശാന്ത് മേനോൻ, ചൈൽഡ് കെയർ ഡിസ്ട്രിക്ട് കോർഡിനേറ്റർ ജയിംസ് വളപ്പില, ലിയോ ക്ലബ് പ്രസിഡന്റ് ഭവ്യാ ഓമനകുട്ടൻ, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കബീർ പുന്നിലത്ത് , കെ.കെ ബാബുരാജൻ എന്നിവർ സംസാരിച്ചു.