വടക്കാഞ്ചേരി: വന്നവഴികൾ മറയ്ക്കാതെ വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ സഹപ്രവർത്തകരെ കാണാനെത്തി. കുമ്പളങ്ങാടുള്ള ഗ്ലോബൽ റബ്ബർ പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിലെ ടയർ മുറിക്കുന്ന തൊഴിലാളിയായിരുന്നു ഇവർ. ഷീലമോഹൻ നഗരസഭയുടെ വൈസ് ചെയർപേഴ്‌സണായ വിവരം അറിഞ്ഞപ്പോൾ ഒപ്പം ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികൾക്കടക്കം ഏറെ സന്തോഷമായി. എന്നാൻ ഇനി ഒപ്പം ജോലി ചെയ്യാൻ ഷീല മോഹൻ എത്തില്ലല്ലോ എന്നോർത്ത് വിഷമവും അവർ പങ്കുവച്ചു. സ്ഥാപനത്തിന്റെ എം.ഡി എൻ.ടി. ബേബിയും സഹപ്രവർത്തകരും ചേർന്ന് ഷീല മോഹനനെ സ്വീകരിച്ചു. തൊഴിലാളികൾക്കൊപ്പം പുതുവത്സര കേക്ക് മുറിച്ചാണ് ഷീല മോഹൻ മടങ്ങിയത്.