ചാലക്കുടി: വൈദ്യുതി വകുപ്പിന്റെ സേവനം വാതിൽപ്പടിയിൽ എന്ന പദ്ധതിക്ക് കൊരട്ടിയിൽ തുടക്കം. ചാലക്കുടി ഡിവിഷന്റെ കീഴിൽ ആദ്യമായി കൊരട്ടി സെക്ഷനിൽ ആരംഭിച്ച പദ്ധതി ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജുവിന്റെ അദ്ധ്യക്ഷനായി. തുടർന്ന് സന്തോഷ് കാളംപറമ്പിലിന്റെ അപേക്ഷ ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്ത് എം.എൽ.എ സ്വീകരിച്ചു.

കൊരട്ടിയിലെ ഗ്രാമവാസികൾക്ക് കെ.എസ്.ഇ.ബി യുടെ പുതുവത്സര സമ്മാനമാണ് പദ്ധതിയെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. കെ.എസ്.ഇ.ബിയിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട പുതിയ കണക്ഷൻ, താരിഫ് മാറ്റം, ലോഡ് മാറ്റം, ഉടമസ്ഥാവകാശ മാറ്റം, മീറ്റർ ബോർഡ് മാറ്റം തുടങ്ങിയ വിവിധതരം ആവശ്യങ്ങൾ ഒരു ഫോൺ വിളിയിലൂടേയോ, ഓൺ ലൈനിലൂടോയോ ഉപഭോക്താവിന്റെ അരികിലെത്തി സേവനം ഉറപ്പ് വരുത്തുന്നതാണ് പദ്ധതി.

അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ പി.കെ.സാബു, പഞ്ചായത്ത് മെമ്പർ വർഗ്ഗീസ് തച്ചുപറമ്പിൽ, അസിസ്റ്റന്റ് എൻജിനിയർ സി.എസ്. രെജികുമാർ എന്നിവർ പ്രസംഗിച്ചു.