കൊടകര: യംഗ്‌സ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആൺപെൺ സൗഹൃദ നിയന്ത്രിത ഓവർ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. ബി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻകോച്ചും രഞ്ജി ട്രോഫി താരവുമായ കെ. ശശിധരൻ, ടി. സുരേഷ് ബാബു, അഡ്വ.ഡി. അനിൽ എന്നിവർ പ്രസംഗിച്ചു. തൃശൂർ ട്രൈഡന്റ് ക്രിക്കറ്റ് അക്കാഡമിയും കൊടകര യംഗ്സ്റ്റേഴ്‌സും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ കൊടകര യംഗ്സ്റ്റേഴ്‌സ് 6 വിക്കറ്റിന് വിജയിച്ചു.