പെരിങ്ങോട്ടുകര: മുനയം താത്ക്കാലിക ബണ്ട് സമയബന്ധിതമായി കെട്ടാത്തതിനാൽ ഉപ്പ് വെള്ളം കയറി കൃഷിനാശവും കുടിവെള്ള ക്ഷാമം നേരിട്ടതിലും പ്രതിഷേധിച്ച് താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുപ്പിളളിക്കര സെന്ററിൽ നിന്നും മുനയം ബണ്ട് പരിസരത്തേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. നവംബർ പകുതിയിൽ കെട്ടേണ്ട താത്കാലിക ബണ്ട് ജനുവരിയായിട്ടും കെട്ടാത്തതാണ് ഇതിന് കാരണമായത്. കാരണക്കാരായ അധികൃതർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് പ്രതിഷേധയോഗം ആവശ്യപ്പെട്ടു. വി.കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. കിഴുപ്പിള്ളിക്കരയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ സി.എം.പി സംസ്ഥാന കമ്മിറ്റി മെമ്പർ വികാസ് ചക്രപാണി ഫ്‌ളാഗ് ഒഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആന്റോ തൊറയൻ, മിനി ജോസ്, എം.ബി. സജീവൻ, വി.കെ. പ്രദീപ്, കെ.എൻ. വേണുഗോപാൽ, അയ്യൂബ് എൻ.എസ് , എം.കെ. ചന്ദ്രൻ, സിദ്ധിഖ് കൊളത്തേക്കാട്ട്, രാമൻ തിരുമേനി എന്നിവർ പ്രസംഗിച്ചു.