ചാലക്കുടി: മലബാർ എക്‌സ്പ്രസ്, മംഗലാപുരം എക്‌സ്പ്രസ് എന്നീ ട്രെയിനുകൾക്ക് ചാലക്കുടിയിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി. ദേവസ്സി എം.എൽ.എ കേന്ദ്ര മന്ത്രിക്ക് കത്തയച്ചു. ഈ ട്രെയിനുകൾക്ക് ചാലക്കുടിയിൽ നേരത്തെയുണ്ടായിരുന്ന സ്റ്റോപ്പ് കൊവിഡ് പശ്ചാത്തലത്തിൽ താത്കാലികമായാണ് വേണ്ടെന്നു വച്ചത്.

സർവീസുകൾ വീണ്ടും സ്‌പെഷ്യൽ ട്രെയിനുകളായി ആരംഭിച്ചപ്പോൾ ചാലക്കുടിയെ ഒഴിവാക്കുകയായിരുന്നു. നൂറുകണക്കിന് യാത്രക്കാരുടെ ക്ലേശം പരിഹരിക്കുന്നതിനാണ് എം.എൽ.എ, കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനും റെയിൽവേ ഡി.ജി.എമ്മിനും കത്തയച്ചത്. ഇക്കാര്യത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് റെയിൽവേ ചുമതലയുള്ള മന്ത്രി. ജി. സുധാകരനും കത്തയച്ചു.