കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം ശാന്തിപുരം ശാഖയുടെ പ്രസിഡന്റ് ആയി ദീർഘകാലമായി സേവനമനുഷ്ടിച്ച രമണി സുരേന്ദ്രന് യാത്രഅയപ്പ് നൽകി. പുതിയ പ്രസിഡന്റ് ശോജ സുനിൽ കുമാർ, വൈസ് പ്രസിഡന്റ് വിജിത ശിവശങ്കരൻ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. മുൻ പ്രസിഡന്റ് ശശാങ്കൻ പൊന്നാടയണിയിച്ചു. യോഗം ബോർഡ് അംഗം കെ.ഡി വിക്രമാദിത്യൻ, കൗൺസിലർമാരായ എം.കെ. തിലകൻ, പി.വി. കുട്ടൻ, സെക്രട്ടറി തിലങ്ക ഗോപിദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. രമണി സുരേന്ദ്രൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.