വടക്കാഞ്ചേരി: ഭാഗവത ശ്രവണം, പാരായണം, മനനം എന്നിവ കൊണ്ട് ജീവിതദുഃഖങ്ങളെയും ഇല്ലാതാക്കാമെന്ന് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാൻ അഖിലേന്ത്യ അദ്ധ്യക്ഷൻ സ്വാമി ഭൂമാനന്ദ തീർത്ഥ. പാർളിക്കാട് തച്ചനാത്ത് കാവ് സന്നിധിയിലെ സത്ര വേദിയായ നൈമിഷാരണ്യത്തിൽ ഓൺലൈൻ വഴി സംഘടിപ്പിച്ച പത്തൊമ്പതാം ഭാഗവത സത്രത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രവണ സാഫല്യത്താൽ പരീക്ഷിത്തിൽ മുക്തി എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. കെ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പ്രഭാഷണം നടത്തി. സാധു പി.എസ്. പത്മനാഭൻ നന്ദി പ്രകാശിപ്പിച്ചതോടെ സത്ര ചടങ്ങുകൾ സമാപിച്ചു.