നന്തിക്കര: പറപ്പൂക്കരയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. തിരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി രഹസ്യധാരണയുണ്ടാക്കി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടി സ്ഥാനാർത്ഥിയെ നിറുത്തിയില്ലെന്ന് ആരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. നന്തിക്കരയിൽ മണ്ഡലം പ്രസിഡന്റിന്റെ കോലവും യൂത്ത് കോൺഗ്രസുകാർ കത്തിച്ചു. യൂത്ത് കോൺഗ്രസ് പുതുക്കാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രശാന്ത് നെടിയംപറമ്പത്ത്, പറപ്പൂക്കര മണ്ഡലം പ്രസിഡന്റ് സി.പി. സോജി എന്നിവർ നേതൃത്വം നൽകി.

തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും മാറ്റാരുമായും എൽ.ഡി.എഫിന് ഒരു ധാരണയും. ഉണ്ടായിട്ടില്ലെന്ന് എൽ.ഡി.എഫ് പറപ്പൂക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ എ.ജി. രാധാമണി അറിയിച്ചു.