പുതുക്കാട്: ആലപ്പുഴ - കണ്ണൂർ സ്‌പെഷ്യൽ എക്‌സ്പ്രസിന് പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ജനുവരി 10 മുതൽ ആലപ്പുഴയിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ദിവസവും വൈകീട്ട് 5.08ന് പുതുക്കാട് സ്റ്റേഷനിൽ നിന്ന് കണ്ണൂരിലേക്കും, രാവിലെ 10.07ന് എറണാകുളം ജംഗ്ഷൻ വഴി ആലപ്പുഴയിലേക്കും ആണ് സർവീസ്.
പുതുക്കാട് നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള എറണാകുളം ഭാഗത്തേക്ക് ട്രെയിൻ ഏറെ പ്രയോജനമാകുമെന്നാണ് സ്ഥിരം യാത്രക്കാരുടെ അനുമാനം. ഓൺലൈനായി ഐ.ആർ.സി.ടി.സിയുടെ വെബ് സൈറ്റോ, മൊബൈൽ ആപ്പോ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. സ്റ്റേഷനിൽ ടിക്കറ്റ് ലഭ്യമല്ല. നിലവിൽ രാവിലെ 6.05ന് കോട്ടയം വഴി കന്യാകുമാരിയിലേക്കും രാത്രി 7.24ന് ബംഗളൂരുവിലേക്കും സർവീസ് നടത്തുന്ന ബാംഗ്ലൂർ - കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ് ആണ് പുതുക്കാട് സ്റ്റോപ്പ് ഉള്ളത്.
പുതുക്കാട്: സ്റ്റേഷനിൽ നിന്ന് റിസർവേഷൻ സമ്പ്രദായം ആരംഭിക്കുക, സ്ഥിരം യാത്രക്കാർക്കായി സീസൺ, അൺ റിസർവ്ഡ് ടിക്കറ്റ് ടിക്കറ്റുകൾ കൗണ്ടറുകളിൽ ലഭ്യമാക്കുക ,ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഉന്നയിച്ചു.