ചാലക്കുടി: അന്താരാഷ്ട്ര ഫുട്ബാൾ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണിക്ക് 77-ാം ജന്മദിനാഘോഷം. ലളിതമായ ചടങ്ങിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള പ്രമുഖർ ആശംസകളുമായി ബാൾ ഭവനിലെത്തി. കുടുംബാംഗങ്ങളോടൊപ്പം കേക്കു മുറിച്ചായിരുന്നു ആഘോഷം.
ആശംസ അർപ്പിക്കാൻ മേഴ്‌സി കോപ്‌സ് ചാരിറ്റബൾ ട്രസ്റ്റ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. മേഴ്‌സി കോപ്‌സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സജീവ പ്രവർത്തകൻ കൂടിയായ ചാത്തുണ്ണിയേട്ടന്റെ പിറന്നാളിന് സംഘടനാ പ്രവർത്തകർ പൂച്ചെട്ടുണ്ടുകളുായി എത്തിച്ചേർന്നു. ട്രസ്റ്റ് ചെയർമാൻ അഡ്വ. കെ.ബി. സുനിൽ കുമാർ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
പ്രവർത്തകരായ എൻ. കുമാരൻ, ജോയ് മൂത്തേടൻ, സുഭാഷ് ചന്ദ്രദാസ്, യു.എസ്. അജയകുമാർ എന്നിവരും ആശംസകൾ നേർന്നു. നഗരസഭാ കൗൺസിലർമാരായ ഷിബു വാലപ്പൻ, ആലീസ് ഷിബു എന്നിവരും ടി.കെ.സിയുടെ വസതിയിലെത്തി ജന്മദിനാശംസകൾ അർപ്പിച്ചു.