തൃശൂർ: സംരംഭകർക്ക് ഭയം കൂടാതെ കടന്നുചെല്ലാവുന്ന മേഖലയായി കാർഷിക രംഗത്തെ സർക്കാർ മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ - പൊന്നാനി കോൾ സമഗ്ര വികസന പദ്ധതിയുടെയും നബാർഡ് സഹായത്തോടെയുള്ള ഒന്നാംഘട്ട പ്രവൃത്തി പൂർത്തീകരണത്തിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷത്തിനിടെ വിവിധ പദ്ധതികളിലൂടെ കാർഷികോത്പാദനം വർദ്ധിപ്പിച്ചു. നെൽവയലുകളുടെ വിസ്തൃതി വർദ്ധിപ്പിക്കാനായി. കർഷകർക്ക് താങ്ങായി നെല്ലിന് വില വർദ്ധിപ്പിച്ചു. തരിശുഭൂമിയിൽ കൃഷിയിറക്കി. യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും സർക്കാരിനായി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.