തൃശൂർ: മാസങ്ങളുടെ പ്രതിസന്ധികൾക്ക് ഒടുവിൽ കുതിരാൻ ടണൽ നിർമ്മാണം ആരംഭിച്ചു. ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയിൽ തൃശൂർ പാലക്കാട് ദേശീയ പാതയിൽ നിർമ്മിക്കുന്ന കുതിരാൻ തുരങ്കം ജനുവരിയിൽ തുറന്നു കൊടുക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ കുടിശ്ശിക ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കെ ടണൽ യാഥാർത്ഥ്യമാകില്ലെന്ന അഭിപ്രായവും ഉയർന്നിരുന്നു. ഇതിനിടയിലാണ് നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചത്. നേരത്തെ പ്രവർത്തനം ആരംഭിച്ചത് പ്രഗതി കമ്പനി ആയിരുന്നു. എന്നാൽ ദേശീയ പാത കരാർ കമ്പനിയായ കെ.എം.സി കമ്പനി കുടിശ്ശിക വരുത്തിയതിനെ തുടർന്ന് നിർമ്മാണം നിലച്ചു.
ഒടുവിൽ അവരെ മാറ്റി വൈഷ്ണവ് കമ്പനിയെ ഏൽപ്പിച്ചെങ്കിലും ഇവർക്കും നിർമ്മാണം മുന്നോട്ട് കൊണ്ടു പോകാനായില്ല. ഇതിനിടയിലാണ് ഇന്നലെ മുതൽ വീണ്ടും പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചത്. കെ.എം.സി കമ്പനി നേരിട്ടാണ് പ്രവർത്തനം നടത്തുന്നത്. 90 ശതമാനം പണിയാണ് പൂർത്തിയായത്. തുരങ്കത്തിന്റെ പുറത്തെ പ്രവർത്തനമാണ് ഇന്നലെ ആരംഭിച്ചത്.
അതേസമയം പ്രഗതിക്ക് നൽകാനുള്ള കുടിശ്ശിക തീർക്കാതെ ഉള്ളിലെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാദ്ധ്യതയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊഴിലാളികൾ, ടിപ്പർ ലോറി ഉടമകൾ, കൂലി എന്നിങ്ങനെ വാടക ഇനത്തിൽ കെ.എം.സി മൂന്നരക്കോടിയോളം നൽകാനുണ്ട്. റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കും മൂലം ദേശീയ പാത യാത്ര ദുരിതപൂർണ്ണമാണ്. പുതുവർഷ തലേന്ന് ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു പേർ മരിച്ചിരുന്നു.
പൂർത്തിയാകേണ്ടത്
കുതിരാൻ ടണൽ