ചേലക്കര: കാളിയാറോഡ് പള്ളി ജാറം ചന്ദനക്കുടം നേർച്ച ഇത്തവണ ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചതായി കളിയാറോഡ് കേന്ദ്ര ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ്. കാസിം ഹാജി അറിയിച്ചു. ഫെബ്രവരി 25ന് പൊതു കൊടിയേറ്റ് കർമ്മം നടത്തും. 27ന് മൗലൂദ് പാരായണവും ഖത്തം ദുഅയും നാലു മഹല്ലുകളുടെ കൊടിയേറ്റ് കർമ്മവും നടത്തും. പുറമേ നിന്നുള്ള മറ്റു നേർച്ചകൾ പള്ളി കോമ്പൗണ്ടിലോ പള്ളി ജാറത്തിങ്കലോ പ്രവേശിക്കാൻ അനുവദിക്കുന്നതല്ലന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.