പുതുക്കാട്: സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ തെക്കെ ഗോപുരനടയിൽ നടക്കുന്ന തൊഴിലാളി കൂട്ടായ്മ വിജയിപ്പിക്കാൻ ആഭരണനിർമാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) കൊടകര ഏരിയ കൺവെൻഷൻ തീരുമാനിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.കെ. പത്മനാഭൻ അദ്ധ്യക്ഷനായി.
കൊടകര ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡിൽ നിന്ന് 560 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ടി.കെ. പത്മനാഭനെ യൂണിയൻ ജില്ലാ സെക്രട്ടറി പി.ബി. സുരേന്ദ്രൻ ഹാരാർപ്പണം ചെയ്ത് അഭിനന്ദിച്ചു. ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് കൺവെൻഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഒ .പി. പുരുഷോത്തമൻ, സി.എൻ. രവീന്ദ്രൻ, സി.ആർ. സുരേഷ്, പി.എൻ. മനോജ്, യു.ജി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.