പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിൽ തദ്ദേശീയർ അനുഭവിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും മറ്റ് പ്രശനങ്ങൾക്കും ശാശ്വത പരിഹാരമായി മണലിപ്പുഴയ്ക്ക് കുറുകെ നെന്മണിക്കര, അളഗപ്പനഗർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം നിർമിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് നോട്ടീസ് നൽകിയതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജോസഫ് ടാജറ്റ് അറിയിച്ചു. രണ്ട് പഞ്ചായത്തുകളുടെയും,സർക്കാരിന്റെ അനുമതിയും ലഭ്യമായാൽ ഈ പാലം യാഥാർത്ഥ്യമാക്കാൻ ജില്ലാ പഞ്ചായത്തിന് സാധിക്കുമെന്ന് ജോസഫ് ടാജറ്റ് അറിയിച്ചു. ജോസഫ് ടാജറ്റ് അവതാരകനും ലീല സുബ്രഹ്മണ്യൻ അനുവാദകയുമായാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്.