കയ്പമംഗലം: റോഡിലെ പെപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. കയ്പമംഗലം കാളമുറി പടിഞ്ഞാറ് തൈവെപ്പിന് കിഴക്ക് ഭാഗം ക്ഷേമോദയം സ്‌കൂൾ റോഡിലാണ് മൂന്ന് ആഴ്ചയിലധികമായി ശുദ്ധജല പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. വെള്ളം ഒഴുകിപ്പോകുന്ന കുഴിയിൽ വീണ് അപകടങ്ങളും ഉണ്ടാകുന്നുണ്ട്. ശുദ്ധജല ക്ഷാമം നേരിടുന്ന ഈ പ്രദേശങ്ങളിൽ വെള്ളം വളരെ പതുക്കെയാണ് ലഭിക്കുന്നത്. പൈപ്പ് പൊട്ടിയത് മൂലം ചില വീടുകളിൽ വെള്ളം തീരെ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.