കൊടുങ്ങല്ലൂർ: കയ്പമംഗലം എൽ.എൽ.എ ഇ.ടി ടൈസൺ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടും പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച് മണ്ഡലത്തിൽ നടത്തുന്ന വിവിധ വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി എൽ.എൽ.എ ഉന്നതതല യോഗം വിളിച്ചു ചേർത്തു. നിരവധി പദ്ധതികളാണ് മണ്ഡലത്തിൽ പൂർത്തിയാക്കാനുള്ളത്. ഇത് മാർച്ച് മാസത്തോടെ നാടിന് സമർപ്പിക്കാൻ കഴിയുമെന്നും യോഗം വിലയിരുത്തി. ഏതെങ്കിലും കാരണവശാൽ പൂർത്തീകരണം വൈകുന്ന പദ്ധതികളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരും പദ്ധതി നിർവഹണ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പ്രശ്‌ന പരിഹാരം കാണണമെന്നും യോഗം നിർദ്ദേശിച്ചു. യോഗത്തിൽ തൃശുർ എ.ഡി സി അയന, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, മതിലകം ബി.ഡി.ഒ അമ്മുകുട്ടി പി സക്കറിയ, പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.