bjpupavasasamaram

കോടാലി: ചെമ്പുച്ചിറ സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിലെ അഴിമതിയുടെ ഉത്തരവാദിത്വം എറ്റെടുത്ത് മന്ത്രി രവീന്ദ്രനാഥ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പുതുക്കാട് നിയോജക മണ്ഡലം സമിതി കോടാലി സെന്ററിൽ ഏകദിന ഉപവാസം നടത്തി. സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി, അഡ്വ. ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു.