കയ്പമംഗലം: തീരപ്രദേശത്ത് എൻജിനുകളും വലകളും മോഷണം പോകുന്നത് വ്യാപകമായതോടെ പൊലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് കയ്പമംഗലം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപെട്ടു. കഴിഞ്ഞ ദിവസം വഞ്ചിപുരയിൽ നിന്ന് കോഴിപറമ്പിൽ രമേശന്റെ യമഹ എൻജിനും വലകളും മോഷണം പോയിരുന്നു. തീരദേശത്ത് കഴിഞ്ഞ മാസങ്ങളായ നാലോളം യമഹ എൻജിനുകളും 1500 വലയും മോഷണം പോയതായി നേതാക്കൾ പറഞ്ഞു. ഏകദേശം രണ്ട് ലക്ഷം രൂപയോളം വീതം വില വരുന്ന യമഹ എൻജിനുകളാണ് മോഷണം പോയിരിക്കുന്നത്. ഇതുകാരണം മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്ന സ്ഥിതിയാണ് ഉള്ളത്. പൊലീസിന്റെ ഭാഗത്തു നിന്ന് അടിയന്തരമായി ശ്രദ്ധഉണ്ടാകണമെന്ന ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമിനിക് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സി.ജെ. പോൾസൺ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് പി.കെ. ശശി, പി.ടി. രാമചന്ദ്രൻ, സജേഷ് പള്ളത്ത് എന്നിവർ സംസാരിച്ചു.