ചാലക്കുടി: നിയോജക മണ്ഡലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നു. തിങ്കളാഴ്ച മാത്രം 54 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.
ഏതാനും ദിവസമായി രോഗികളുടെ എണ്ണം കൂടിവരികയാണ്. നഗരസഭ പരിധിയിൽ മാത്രം 30 പേരുടെ പരിശോധന ഫലമാണ് പോസിറ്റീവായത്. കാടുകുറ്റിയിൽ ഒമ്പതും കൊരട്ടിയിൽ ഏഴും പുതിയ രോഗികളുണ്ട്. ഇന്നലെ നാലു കേസുകൾ റിപ്പോർട്ട് ചെയ്തതോടെ
പരിയാരം പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 35 ആയി ഉയർന്നു.
തൃപ്പാപ്പിള്ളിയിൽ മാത്രം രണ്ടുദിവസം മുമ്പുവരെ 31 വൈറസ് ബാധിതരുണ്ട്. മറ്റു പത്തുപേർ രോഗ മുക്തരുമായി.