കൊടുങ്ങല്ലൂർ: ആശയമില്ലാതായ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആയുധമെടുത്ത് അധികാരത്തിലെത്താൻ ശ്രമിക്കുന്നതായി മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. കൊടുങ്ങല്ലൂരിൽ സത്യേഷ് ബലിദാനദിനത്തോട് അനുബന്ധിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിനും മറ്റുള്ളവർക്കു വേണ്ടി ജീവിച്ചവർക്ക് മരണമില്ല അവർ ജനഹൃദയങ്ങളിൽ ജീവിക്കും. കർഷകരുടെ ജീവിത നിലവാരം ഉയർത്തുന്നതും കള്ളപ്പണം ഇല്ലാതാക്കുന്നതുമായ കേന്ദ്ര സർക്കാർ നടപടികളെ എതിർക്കുകയാണ് കോൺഗ്രസ് - കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്യുന്നതെന്നും കുമ്മനം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കയ്പ്പമംഗലം മണ്ഡലം പ്രസിഡന്റ് ശെൽവൻ മണക്കാട്ടുപടി, സംസ്ഥാന സമിതി അംഗങ്ങളായ ഉമേഷ് ചള്ളിയിൽ, ടി.ബി. സജീവൻ, ജില്ലാ സെൽ കോ ഓർഡിനേറ്റർ പി.എസ്. അനിൽകുമാർ, ജില്ലാ സെക്രട്ടറി എം.ജി. പ്രശാന്ത് ലാൽ തുടങ്ങിയവർ സംബന്ധിച്ചു.