കാഞ്ഞാണി : ഡൽഹി കേന്ദ്രീകരിച്ച് ഒരു മാസമായി നടക്കുന്ന കർഷക സമരങ്ങളെ മോദിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കാൻ അടിയന്തരമായി തയ്യാറാകണമെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ ആവശ്യപ്പെട്ടു.
സി.പി.ഐ കാരമുക്ക് വടക്ക് ബ്രാഞ്ച് സംഘടിപ്പിച്ച സി.പി.ഐ - എ.ഐ.ടി.യു.സി നേതാവായിരുന്ന ബി. വി ശിവരാമൻ അഞ്ചാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് മെമ്പർ ധർമ്മൻ പറത്താട്ടിൽ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി. കെ കൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗം കെ. വി വിനോദൻ, മണ്ഡലം സെക്രട്ടറി വി. ആർ മനോജ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം. ആർ മോഹനൻ, ലോക്കൽ സെക്രട്ടറി പി. ബി ജോഷി, മദ്യവ്യവസായ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി സെക്രട്ടറി വി.എ സത്യൻ തുടങ്ങിയവർ സംസാരിച്ചു. ഓരോ കുടുംബത്തിനുമുള്ള സൗജന്യ മാസ്കിൻ്റെയും സാനിറ്റൈസറിന്റെയും വിതരണവും നടന്നു.