തൃശൂർ: കൊവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സുരക്ഷിതമായ രീതിയിൽ വൈദ്യുതി സേവനങ്ങൾ നൽകുന്നതിനുള്ള കെഎസ്.ഇ.ബിയുടെ സേവനം വാതിൽപ്പടിയിൽ പദ്ധതി കുന്നംകുളം ഡിവിഷനിൽ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് പുതിയ കണക്ഷൻ, താരിഫ് ചെയ്ഞ്ച്, മീറ്റർ ബോർഡ് മാറ്റി വയ്ക്കൽ, തുടങ്ങി മറ്റനുബന്ധ സേവനങ്ങൾക്കെല്ലാം സേവനം ലഭിക്കേണ്ട വ്യക്തിയുടെ പേരും ഫോൺ നമ്പരും ഫോൺ കോൾ വഴിയോ വാട്ട്‌സ്ആപ്പ് സന്ദേശം വഴിയോ അതാതു സെക്ഷൻ ഓഫീസുകളിൽ രജിസ്റ്റർ ചെയ്ത് പരിഹരിക്കാൻ കഴിയുന്നതാണ് പദ്ധതി. കുന്നംകുളം ഡിവിഷൻ തല ഉദ്ഘാടനം കുന്നംകുളം ഡിവിഷൻ ഓഫീസ് അങ്കണത്തിലാണ് നടന്നത്. എക്‌സിക്യൂട്ടീവ് എൻജിനിയർ കെ.കെ. ബൈജു, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ പി. മുജീബ് റഹ്മാൻ, കെ.എസ്. സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
സേവനം വാതിൽപ്പടിയിൽ പദ്ധതിയുടെ സേവനങ്ങൾക്ക് വിളിക്കേണ്ട നമ്പർ: കുന്നംകുളം 8078889637, പഴഞ്ഞി 9496009643, പെരുമ്പിലാവ് 9496012156, ബിഗ് ബസാർ 7012524092, പുന്നയൂർക്കുളം 9496009657, ചാവക്കാട് 9496009613, ചാവക്കാട് ബീച്ച് 9496009612, ഗുരുവായൂർ 9496009617, മുണ്ടൂർ 7306391520, കൂനംമൂച്ചി 6238279305, കേച്ചേരി 9496009627.