വലപ്പാട്: ദേശീയ പാത 66ൽ ചന്തപ്പടി വടക്കെ ബസ് സ്റ്റോപ്പിനരികിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ച് കയറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിന്നു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒന്നിനാണ് സംഭവം. അപകടത്തിൽ വലപ്പാട് ടെലിഫോൺ എക്സ്ചേഞ്ചിന്റെ മൂവായിരത്തോളം ലാൻഡ് ഫോൺ കണക്‌ഷനുകളുടെ രണ്ട് വലിയ ബോക്സുകൾ തകർന്നിട്ടുണ്ട്.