തൃശൂർ: കോർപറേഷൻ അഞ്ചാമത്തെ ഭരണസമിതിയുടെ വകുപ്പുതല യോഗം മേയർ എം.കെ. വർഗ്ഗീസിന്റെ നേതൃത്വത്തിൽ ചേർന്നു. പ്രധാനപ്പെട്ട പദ്ധതികളുടെ നിർമ്മാണ പുരോഗതിയെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കോർപറേഷൻ സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ, കൗൺസിലർമാരായ പി.കെ. ഷാജൻ, വർഗ്ഗീസ് കണ്ടംകുളത്തി, കോർപറേഷൻ എൻജിനിയർ ഷൈബി ജോർജ്ജ്, കോർപറേഷൻ വൈദ്യുതി വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി വിനു കൃഷ്ണൻ(ഇൻ ചാർജ്ജ്), ഹെൽത്ത് സൂപ്പർവൈസർ ബാലസുബ്രഹ്മണ്യം, വിവിധ വകുപ്പുതല മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു.