schoo
ചെമ്പൂച്ചിറ ഗവ. സ്‌കൂള്‍ പുതിയ കെട്ടിടത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു

ചെമ്പൂച്ചിറ: ഗവ. സ്‌കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിലെ അപാകതകളെക്കുറിച്ചുള്ള പരാതിയിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഉൾപടെയുള്ളവർ വിജിലൻസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു പരിശോധന. വിജിലൻസ് സർക്കിൾ ഇൻസ്‌പെക്ട്ടർ സലിൽ കുമാർ, എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐമാരായ ദിനേശ്, പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ നിപാഷ്, ഇറിഗേഷൻ വകുപ്പ് അസി.എൻജിനിയർ എന്നിവരാണ് പ്രാഥമിക പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. കണ്ടെത്തിയ വിവരങ്ങൾ സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് സി.ഐ അറിയിച്ചു.